
‘വീരപ്പൻ’ വലയിലായി…! അയൽവാസിയുടെ വീടിനു നേരെ ആക്രമണം നടത്തി ഒളിവിൽ പോയത് 12 വർഷങ്ങൾ; ഒടുവിൽ പിടികിട്ടാപ്പുള്ളി വീരപ്പനെ പോലീസ് പൊക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അയൽവാസിയുടെ വീടിനു നേരെ ആക്രമണം നടത്തി ഒളിവിൽ പോയ വീരപ്പൻ 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ.
കല്ലാർ അംബേദ്കർ കോളനി നിവാസി വീരപ്പൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (48) ആണ് 12 വർഷത്തിന് ശേഷം വിതുര പോലീസിന്റെ പിടിയിലായത്.
ഇയാൾ വീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിതുര പൊലീസ് എത്തി പിടികൂടുകയായിരുന്നു. അയൽവാസിയുടെ വീട് ആക്രമിച്ച ശേഷം ഒളിവിൽ പോയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് അടിക്കടി വീട്ടിലെത്താറുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ നേരവും കാട്ടിൽ ചെലവഴിച്ച പ്രതി ചന്ദനവും, ഈട്ടിയും മുറിച്ചു കടത്തുകയും കാട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തതോടെയാണ് വീരപ്പൻ എന്ന് പേര് വീണത്.
കാടിനുള്ളിൽ പലയിടത്തായി സഞ്ചരിക്കുന്നതും ഫോൺ ഉപയോഗിക്കാത്തതും മൂലം പോലീസിനു മണിക്കൂട്ടനെ പിടികൂടാൻ സാധിച്ചിരുന്നില്ല.
ഡിവൈഎസ്പി കെ. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ വിതുര ഇൻസ്പെക്ടർ എസ്. അജയ കുമാർ, ജിഎസ്ഐ: കെ.കെ. പത്മരാജ്, എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.