
സ്വന്തം ലേഖകൻ
ബംഗളൂരു: ബംഗളൂരുവില്‍ വീരഭദ്ര നഗറില്‍ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരിജില്‍ വൻ തീപിടുത്തം. നിര്‍ത്തയിട്ടിരുന്ന പത്തോളം ബസുകള്‍ കത്തി നശിച്ചു.
ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്‌നിശമന സേന സ്ഥലത്തെത്തയിട്ടുണ്ട്. തീ പിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാൻ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ എത്തി. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.