video
play-sharp-fill

വീണയെ അറസ്റ്റു ചെയ്ത് കൈവിലങ്ങു വച്ച് കൊണ്ടുപോകും: വീണയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴിതുറക്കലാണ് മാസപ്പടി കേസ്: നിയമസഭാ സീറ്റ് ഉറപ്പിക്കാൻ കേന്ദ്രം ചെയ്തു കൊടുക്കുന്ന സഹായം: അഖിൽ മാരാറുടെ കുറിപ്പ് വൈറൽ

വീണയെ അറസ്റ്റു ചെയ്ത് കൈവിലങ്ങു വച്ച് കൊണ്ടുപോകും: വീണയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴിതുറക്കലാണ് മാസപ്പടി കേസ്: നിയമസഭാ സീറ്റ് ഉറപ്പിക്കാൻ കേന്ദ്രം ചെയ്തു കൊടുക്കുന്ന സഹായം: അഖിൽ മാരാറുടെ കുറിപ്പ് വൈറൽ

Spread the love

തിരുവനന്തപുരം: സി എം ആര്‍ ആല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രോസിക്യട്ട് ചെയ്യാന്‍ എസ് എഫ് ഐ ഒക്ക് അനുമതി നല്‍കിയതില്‍ പ്രതികരണവുമായി ബിഗ് ബോസ് മലയാളം ജേതാവ് അഖില്‍ മാരാര്‍.
വീണ വിജയന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴിതുറക്കാനുള്ള നടപടിയാണ് ഇത് എന്നാണ് അഖില്‍ മാരാറുടെ നിരീക്ഷണം.

വീണ വിജയന് നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കാന്‍ കേന്ദ്രം ചെയ്തു കൊടുത്ത സഹായം ആണ് എസ് എഫ് ഐ ഒ അന്വേഷണം എന്നാണ് അഖില്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് വീണയെ അറസ്റ്റ് ചെയ്യുമെന്നും ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആണ് എന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. അഖില്‍ മാരാറിന്റെ പ്രതികരണം ഇങ്ങനെയാണ്…

വീണ വിജയന് നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കാന്‍ കേന്ദ്രം ചെയ്തു കൊടുത്ത സഹായം ആണ് എസ്എഫ്ഐഒ എന്ന ഉടായിപ്പ് അന്വേഷണം. വിലങ്ങു കൂടി വെച്ചു പിടിച്ചു കൊണ്ട് പോയാല്‍ ശുഭം. പണത്തിനു വേണ്ടി നില നില്‍പ്പിനു വേണ്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ കുത്തക മുതലാളിമാര്‍ക്ക് അടിയറവ് വെച്ച സിപിഎം ഭാവിയില്‍ അല്ല ഇപ്പോള്‍ തന്നെ കുടുംബ പാര്‍ട്ടി ആയി അധ:പതിച്ചു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ വിജയന് വേണ്ടി കരഘോഷം മുഴക്കാന്‍ സഖാക്കള്‍ തയ്യാറെടുത്തു കഴിഞ്ഞു. നിമിഷ നേരം കൊണ്ട് തമിഴ്‌നാട്ടില്‍ ശശികലയെ, ഡല്‍ഹിയില്‍ കേജ്രിവാളിനെ തൂക്കി അകത്തിട്ട ബിജെപിക്ക് ലാവ്ലിന്‍ വിജയനെ അകത്താക്കാന്‍ കഴിയാത്തത് കൊണ്ടല്ല അവരത് വേണ്ടെന്ന് വെച്ചത് ഭാവി സാധ്യതകള്‍ ഉറപ്പിച്ച ഡീല്‍ കൊണ്ടാണ്.

സ്വര്‍ണ്ണ കടത്തില്‍ മുഖ്യമന്ത്രിയുടെ അറിവ് ഉണ്ടെന്നും അതില്‍ വീണ വിജയന് പങ്കുണ്ടെന്നും സ്വപ്ന സുരേഷ് പല ആവര്‍ത്തി പറഞ്ഞിട്ടും അത് വിശ്വസിക്കാത്ത നമ്മള്‍ക്ക് കൊടും ക്രിമിനല്‍ ആയ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വേദ വാക്യവും ആണെന്നതാണ് പ്രബുദ്ധ മലയാളിയുടെ മാനസിക നില.

അത്രയും ഗുരുതരമായ കാര്യങ്ങളില്‍ നിന്നും രക്ഷിച്ച കേന്ദ്രം ഇപ്പോള്‍ ഒരു കമ്ബനിയില്‍ വന്ന കമ്മീഷന്റെ പേരിലൊരു തട്ടിക്കൂട്ട് കേസ് എടുത്തത് ഇനി തിരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് ഒരു അറസ്റ്റ്. പിന്നെ ജാമ്യം കിട്ടി ഇറങ്ങുന്ന വീണയെ രക്തഹാരങ്ങള്‍ കൊണ്ടും അംഗീകാരങ്ങള്‍ കൊണ്ടും പാര്‍ട്ടി ഏറ്റെടുക്കും. വീണ തയ്ക്കണ്ടി അടുത്ത വര്‍ഷം നിയമസഭയില്‍ ഉണ്ടാവും