
സ്വന്തം ലേഖിക
മലപ്പുറം: കനത്ത മഴയെ തുടർന്ന് പാറപൊട്ടിക്കലിനും ഖനനത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണംനീക്കി. സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അതേസമയം, മലപ്പുറം ഉൾപ്പെടെ പ്രളയവും ഉരുൾപൊട്ടലും വൻനാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളിൽ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്. ഇവിടങ്ങളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിയന്ത്രണം പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ഇതനുസരിച്ച് മലപ്പുറത്തെ നിയന്ത്രണം ഒരാഴ്ച കൂടി നീട്ടാനാണ് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കളക്ടറുടെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് ഒമ്പതിനാണ് പാറപൊട്ടിക്കലിനും ഖനനത്തിനും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. കനത്തമഴയും പ്രളയവും ഉണ്ടായ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി നൽകിയ നിർദേശത്തെ തുടർന്നായിരുന്നു തീരുമാനം. എന്നാൽ മഴ മാറിയതിന് പിന്നാലെ ഈ നിയന്ത്രണം സർക്കാർ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.