
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുഖ്യന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നൽകിയ സംഭവം. സിഎംആർഎല്ലിന്റെ കൂടുതൽ രേഖകൾ പുറത്ത്. പട്ടികയിൽ പ്രതിപക്ഷ നേതാക്കളുടെ പേരുകളും ഉൾപ്പെടുന്നു. പട്ടികയിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉണ്ട്. രാഷ്ട്രീയക്കാർക്ക് പണം നൽകിയത് ബിസിനസ് സുഗമമാക്കാനെന്നാണ് കമ്പനിയുടെ വിശദീകരണം. രാഷ്ട്രീയനേതാക്കളെ കൂടാതെ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമസ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം പണം നൽകിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്.
2019ൽ കമ്പനി സി.എഫ്.ഒ. കെ.എസ്. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെടുത്ത രേഖകളിൽ കെകെ(കുഞ്ഞാലിക്കുട്ടി), എജി(എ ഗോവിന്ദൻ), ഒസി(ഉമ്മൻ ചാണ്ടി), പിവി(പിണറായി വിജയൻ), ഐകെ(ഇബ്രാഹിം കുഞ്ഞ്), ആർസി(രമേശ് ചെന്നിത്തല) എന്നിങ്ങനെ ചുരുക്കപ്പേരുകളുടെ രൂപത്തിലാണ് നേതാക്കളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഏതു ദിവസം, എത്ര പണം, ആർക്കു നൽകി എന്നീ വിവരങ്ങൾ എംഡി ശശിധരൻ കർത്ത ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ആദായവകുപ്പ് ശേഖരിച്ചിട്ടുണ്ട്. പരിസ്ഥിതിപ്രശ്നമുണ്ടാക്കുന്ന ബിസിനസ് തടസ്സപ്പെടുത്തുമെന്ന ഭീഷണി മറികടക്കാനാണ് രാഷ്ട്രീയ നേതാക്കൾക്കും മറ്റും പണം നൽകുന്നതെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാർ ആദായനികുതി വകുപ്പിനു മൊഴി നൽകിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
രേഖകളിലുണ്ടായിരുന്ന കൂടുതൽ പേരുകൾ രഹസ്യരേഖയായാണ് സെറ്റിൽമെന്റ് ബോർഡിനു കൈമാറിയത്. നേതാക്കൾ മാത്രമല്ല, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും പട്ടികയിലുണ്ടെന്നാണു സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ എന്നിവരുടെ പേരുകളാണ് ഡയറിയിലുള്ളത്. ഇവർ കൈപ്പറ്റിയ തുക ഉൾപ്പെടെ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വീണ വിജയനെതിരായി പ്രതിഷേധം ശക്തമാക്കിയാൽ സ്വന്തം നേതാക്കളുടെ പേരും മാസപ്പടി വിവാദത്തിൽ ഉയർന്നുവരുമെന്നതിനാലാണ് സഭയിലും പുറത്തും വിഷയം ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ് മടിക്കുന്നത്.