video
play-sharp-fill

സമൂഹമാധ്യമത്തിലൂടെ എന്ത് വൃത്തികേടും വിളിച്ചു പറയാമെന്ന് ആരും വ്യാമോഹിക്കേണ്ട; പൊലീസിൽ നല്കിയ പരാതിയുടെ പകർപ്പ് സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്ത് വീണാ നായർ; കേരള പൊലീസ് ഡബിൾ സ്ട്രോം​ഗാണ്; നടിക്കെതിരെ  അശ്ലീല കമന്റിട്ടയാൾക്കെതിരെ കേസ്

സമൂഹമാധ്യമത്തിലൂടെ എന്ത് വൃത്തികേടും വിളിച്ചു പറയാമെന്ന് ആരും വ്യാമോഹിക്കേണ്ട; പൊലീസിൽ നല്കിയ പരാതിയുടെ പകർപ്പ് സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്ത് വീണാ നായർ; കേരള പൊലീസ് ഡബിൾ സ്ട്രോം​ഗാണ്; നടിക്കെതിരെ അശ്ലീല കമന്റിട്ടയാൾക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

നടിയും ബി​ഗ് ബോസ് താരവുമായ വീണ നായരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ബി​ഗ് ബോസ് താരത്തിനെതിരെ നടപടി. തനിക്കെതിരെ അശ്ലീല കമന്റിട്ടയാൾക്കെതിരെ നിയമ നടപടി സ്വീകരിച്ചാതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്.

കോട്ടയത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ എഫ്ഐആറിന്റെ ആദ്യ പേജിന്റെ കോപ്പി താരം സമൂഹമാധ്യമത്തിൽ പങ്ക് വച്ചു. കോട്ടയം എസ്പിക്കാണ് താരം പരീാതി നൽകിയിരിക്കുന്നത്. തുടർന്ന് ഇവർക്കെതിരെ സമൂഹമാധ്യമത്തിൽ മോശം പരാമർശം നടത്തിയ വിടി ജോൺസൺ എന്നയാൾക്കെതിരെ ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പൊലീസ് ഡബിൾ സ്ട്രോം​ഗ് ആണെന്നും സമൂഹ മാധ്യമത്തിലൂടെ എന്ത് വൃത്തികേടും വിളിച്ച് പറയരുതെന്നും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോ​ഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് താരം നന്ദിയറിയിച്ചത്. വീണ ശരീര വണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് ജോൺസൺ എന്നയാൾ അശ്ലീല കമന്റിട്ടത്.

സാധാരണ ഇത്തരം പ്രതികരണങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുകയാണ് പതിവെന്നും, എന്നാൽ ഈ കമന്റിനെതിരെ നിയമ നടപടികളുമായി മുമ്പോട്ട് പോകുകയാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വന്ന അശ്ലീല കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് താരം ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് താരം പൊലീസിൽ പരാതി നൽകിയത്. തനിക്കെതിരെ വളരെ നാളുകളായി ഇത്തരത്തിലുള്ള സൈബർ അക്രമണങ്ങൾ നടക്കുകയാണെന്നും, ഇത്തരത്തിലുള്ള പ്രതികരണങ്ങൾ മൂലം നാളുകളായി താൻ മാനസിക പ്രശ്നങ്ങൾ നേരിടുകയാണെന്നും താരം പരാതിയിൽ വ്യക്തമാക്കി.