പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ പി.എ മുഹമ്മദ് റിയാസും വിവിഹിതരായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ രാവിലെ പത്തരയോടെയാണ് വിവാഹം നടന്നത്.
വ്യവസായ മന്ത്രി ഇ.പി ജയരാജൻ ,കോലിയക്കോട് എം.കൃഷ്ണൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഐടി ബിരുദധാരിയായ വീണ ആറുവർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫിറ്റ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. 2014 മുതൽ ബംഗളൂരൂവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡിയായി പ്രവർത്തിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. വീണയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനും റിയാസിന് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുമുണ്ട്.
പി.എം. അബ്ദുൾ ഖാദർ കെ.എം. അയിഷാബി ദമ്പതികളുടെ മകനാണ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്.