
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) സംസ്ഥാന പ്രസിഡന്റായി വീക്ഷണം ദിനപത്രത്തിലെ എം വി വിനീത തിരഞ്ഞെടുക്കപ്പെട്ടു.
65 വര്‍ഷം പൂര്‍ത്തിയായ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രഥമ വനിതാ പ്രസിഡന്റാണ് വിനീത. തൃശൂര്‍ വീക്ഷണം റിപ്പോര്‍ട്ടറാണിവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
78 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാതൃഭൂമിയിലെ എം പി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3001ല്‍ 1515 വോട്ടുകള്‍ വിനീത നേടി. 48 വോട്ടുകള്‍ അസാധുവായി.
ദേശാഭിമാനിയുടെ പിന്തുണയോടെ, മാതൃഭൂമിയിലെയും മനോരമയിലെയും പ്രതിനിധികള്‍ സംയുക്തമായി പിന്തുണച്ച സ്ഥാനാര്‍ത്ഥിയായിരുന്നു എം പി സൂര്യദാസ്. എന്നാല്‍, 78 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിനീത ജയിച്ചു.
അന്തിമ വോട്ട്
വിനീത 1515
സൂര്യദാസ് 1437
ഭൂരിപക്ഷം 78
അസാധു 49
അക വോട്ട് 3001