
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആറന്മുള മണ്‌ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാന്‍ സി.പി.എം നീക്കം.
വീണയെ ഇത്തവണ മത്സരരംഗത്തുനിന്ന് ഒഴിവാക്കണമെന്ന ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് പാര്‍ട്ടി ഈ നിലപാടെടുത്തത്.
രാഷ്‌ട്രീയത്തിന്റെ പേരില്‍ വീണക്കെതിരേ ഉയരുന്ന കടുത്ത ആക്ഷേപങ്ങളില്‍ ദുഃഖിതനായാണ് ഭര്‍ത്താവ് ഇത്തരമൊരു ആവശ്യമുയര്‍ത്താന്‍ തയാറായതെന്നാണ് സൂചന. എന്നാല്‍, താന്‍ മത്സരിക്കാന്‍ തയാറാണെന്ന് വീണ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന.
സ്‌ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നും അതില്‍ കുടുംബാംഗങ്ങളുടെ വ്യക്‌തിപരമായ താല്‍പ്പര്യങ്ങള്‍ക്കോ ആവശ്യങ്ങള്‍ക്കോ സ്‌ഥാനമില്ലെന്നുമാണ് സി.പി.എം നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണാ ജോര്‍ജിനെപ്പോലെയുള്ള ഒരു ‘വിന്നിങ് കാന്‍ഡിഡേറ്റിനെ’ മാറ്റുന്നത് മണ്‌ഡലത്തില്‍ തിരിച്ചടിയാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്‌ഥാന നേതൃത്വവും വീണയ്‌ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
കുടുംബപരമായ കാരണങ്ങള്‍ ഇതിലുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നയതന്ത്രപരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടും.
കണ്ണൂരിലെ കെ.എസ്.യു പ്രതിഷേധത്തിനിടെ പരുക്കേറ്റ് വിശ്രമിക്കുന്ന വീണാ ജോര്‍ജ്, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.
തന്റെ പേര് മാത്രമാണ് ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്‌തതെന്നിരിക്കെ, മത്സരരംഗത്തുനിന്ന് മാറുന്നത് രാഷ്‌ട്രീയമായി തെറ്റായ സന്ദേശം നല്‍കുമെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍.
ഓര്‍ത്തഡോക്‌സ് സഭയില്‍ സ്വാധീനമുള്ള ഭര്‍ത്താവിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2016ലും 2021ലും ആറന്മുളയില്‍ നേടിയ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിക്കാന്‍ വീണയുടെ ജനപ്രീതി സഹായിക്കുമെന്നാണ് സി.പി.എം. കണക്കുകൂട്ടല്‍. സഭയുടെയും സാധാരണക്കാരുടെയും പിന്തുണ ഉറപ്പാക്കാന്‍ വീണയ്‌ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം



