ആറന്മുളയിൽ വീണാ ജോർജ് സേഫ് ആണെന്ന് സിപിഎം ബൂത്ത് തല അവലോകനം; ജയം ഉറപ്പെന്ന് സിപിഎം

Spread the love

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ആറന്മുളയിൽ വീണാ ജോർജ് സേഫ് എന്ന് സിപിഎം ബൂത്ത് തല അവലോകനം. വീണാ ജോർജിന്‍റെ ജയം ഉറപ്പെന്നാണ് സിപിഎം പറയുന്നത്. 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വീണാ ജോർജ് ജയിക്കും എന്നാണ് സിപിഎം കണക്കുകൂട്ടൽ. ത്രികോണ പോരിൽ കുമ്മനം രാജശേഖരൻ കൂടുതൽ യുഡിഎഫ് വോട്ടുകൾ പിടിക്കുമെന്നും സിപിഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകൾ നേടിയാണ് വീണാ ജോർജ് വിജയിച്ചത്. സിപിഎമ്മിന് വിജയ പ്രതീക്ഷയുള്ള കോന്നിയിൽ 8000 വോട്ടുകൾക്ക് ജനീഷ് കുമാർ ജയിക്കും എന്നാണ് സിപിഎം കണക്കുകൂട്ടൽ. അടൂരിൽ നാലായിരത്തോളം ഭൂരിപക്ഷം നേടി പ്രജി കണ്ണൻ ജയിക്കുമെന്നും സിപിഎം വിലയിരുത്തുന്നു. റാന്നിയിൽ പ്രമോദ് നാരായണനും തിരുവല്ലയിൽ മാത്യു ടി തോമസും ജയിക്കും എന്നാണ് സിപിഎമ്മിന്‍റെ ബൂത്ത് തല അവലോകന റിപ്പോർട്ട്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫിന് വിജയം ഉറപ്പെന്നാണ് ബൂത്ത് തല അവലോകന റിപ്പോർട്ട്.

video
play-sharp-fill