സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി; ഡ്യൂട്ടിയില്‍ വെറും മൂന്ന് പൊലീസുകാര്‍; വീണ ജോര്‍ജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തില്‍ ഗുരുതര വീഴ്ച്ച

Spread the love

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്.

video
play-sharp-fill

സ്പെഷ്യല്‍ ബ്രാഞ്ച് പ്രതിഷേധ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. സംഭവത്തില്‍ കന്റോൻമെന്റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടും.

രാവിലെ ഏഴ് മണിയോടെയാണ് മന്ത്രി വീട്ടില്‍ നിന്ന് ഇറങ്ങിയത്.
ഏഴരയോടെയാണ് പ്രതിഷേധം തുടങ്ങിയത്. വീടിനുമുന്നിലേക്ക് ഇരച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വീടിന് മുന്നില്‍ റീത്ത് വെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു തടയാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്.
മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്.

പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച്‌ വിട്ടു.