‘വിനോദിനിക്ക് എത്ര വേദനിച്ചു കാണും’; ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരെയുള്ള ആക്രമണത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള കെ.എസ്.യു ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

video
play-sharp-fill

“ഇതാണ് ഇന്ന് നടന്ന സമരത്തിന്റെ കൃത്യമായ ദൃശ്യം. ഇതില്‍ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണം?

ആരോഗ്യ മന്ത്രി ശ്രീമതി വീണക്ക് കൈയിലെ ഈ കുഞ്ഞു മുറിവില്‍ ഇത്ര വേദനിച്ചു എങ്കില്‍, ആരോഗ്യ വകുപ്പിന്റെ പിഴവിനാല്‍ കൈ മുറിച്ചു മറ്റേണ്ടി വന്ന ഒൻപതര വയസ്സുകാരി വിനോദിനിക്ക് എത്ര വേദനിച്ചു കാണുമെന്ന്” രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group