സോറി വേദി മാറിപ്പോയി; പത്തനംതിട്ടയിൽ പൊതുചടങ്ങില്‍ വേദി മാറി കയറി ആരോഗ്യമന്ത്രി വീണ ജോര്‍ജ്;അബദ്ധം പിണഞ്ഞ മന്ത്രി ഒടുവിൽ സൗഹൃദം പങ്കിട്ട് മടങ്ങി

Spread the love


സ്വന്തം ലേഖിക

പത്തനംതിട്ട: പൊതുചടങ്ങില്‍ വേദി മാറി കയറി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടത്.

എന്നാല്‍ എത്തിയത് ചെറുകോലില്‍ സംഘടിപ്പിച്ച പരിപാടിക്കായിരുന്നു. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയായിരുന്നു ഈ പരിപാടിയുടെ ഉദ്ഘാടകന്‍. കൊടിക്കുന്നില്‍ സുരേഷ് എം പി, ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവ തിരുവടികള്‍, ആര്‍ച്ച്‌ ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവറിയോസ് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു മന്തി അവിചാരിതമായി ഇവിടെയെത്തിയത്. വേദിയിലെത്തി കുറച്ച്‌ സമയം കഴിഞ്ഞപ്പോഴാണ് ഇത് താന്‍ പങ്കെടുക്കേണ്ട പരിപാടി അല്ലെന്ന് മന്ത്രിക്ക് മനസ്സിലായത്. കൊടിക്കുന്നില്‍ സുരേഷ് എംപി വിവരം സൂചിപ്പിച്ചതോടെ മന്ത്രി ഉടന്‍ തന്നെ വേദി വിട്ടു. എല്ലാവരുമായി സൗഹൃദം പങ്കിട്ടശേഷമായിരുന്നു മന്ത്രിയുടെ മടക്കം.