കിടത്തി ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് ടെസ്‌റ്റ് നടത്തിയാൽ മതി; സംസ്‌ഥാനത്ത് രോഗവ്യാപനം കുറഞ്ഞു; ഹ്രസ്വകാല സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്

കിടത്തി ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് ടെസ്‌റ്റ് നടത്തിയാൽ മതി; സംസ്‌ഥാനത്ത് രോഗവ്യാപനം കുറഞ്ഞു; ഹ്രസ്വകാല സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹ്രസ്വകാല സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 7 ദിവസത്തിൽ താഴെയുള്ള സന്ദർശനത്തിനായി എത്തുന്ന പ്രവാസികൾക്കാണ് ഇപ്പോൾ ക്വാറന്റെയ്‌നിൽ ഇളവ് നൽകിയിരിക്കുന്നത്. അതേസമയം 7 ദിവസം ക്വാറന്റെയ്‌നിൽ കഴിയുന്നവർക്ക് ആന്റിജൻ ടെസ്‌റ്റ് മതിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ സംസ്‌ഥാനത്ത് രോഗവ്യാപനം കുറഞ്ഞതായും മന്ത്രി വ്യക്‌തമാക്കി. 218 ശതമാനം വരെ ഉയർന്ന വളർച്ചാ നിരക്ക് 16 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ രോഗികൾക്ക് ചികിൽസ നൽകാതെ മടക്കി അയക്കരുതെന്നും, പോസിറ്റിവ് ആയ രോഗികൾക്ക് ഡയാലിസിസ് മുടക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടത്തി ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് ടെസ്‌റ്റ് നടത്തിയാൽ മതിയെന്നും, സ്‌പെഷ്യാലിറ്റി വിഭാഗമാണെങ്കിൽ കോവിഡ് രോഗികൾക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

അതേസമയം, കേരളത്തില്‍ ഇന്ന് 51,887 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,67,847 കൊവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 1063 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3602 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 462 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5763, കൊല്ലം 2847, പത്തനംതിട്ട 1746, ആലപ്പുഴ 1114, കോട്ടയം 3273, ഇടുക്കി 1222, എറണാകുളം 8808, തൃശൂര്‍ 3910, പാലക്കാട് 1480, മലപ്പുറം 2375, കോഴിക്കോട് 4355, വയനാട് 497, കണ്ണൂര്‍ 2186, കാസര്‍ഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,53,376 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.