
തിരുവനന്തപുരം: പേരൂർക്കടയില്‍ എസ്‌എഫ്‌ഐയുടെ പതാക രാത്രിയില്‍ അഴിച്ചുമാറ്റിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെക്കൊണ്ട് കൊടി തിരികെ കെട്ടിച്ച് ഡിവൈഎഫ്‌ഐ.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുവജന സംഘടനകള്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയാണ് എസ്‌എഫ്‌ഐയുടെ പതാക യൂത്ത് കോണ്‍ഗ്രസ് അഴിച്ചുമാറ്റിയത്. തുടർന്ന് മൂന്ന് യൂത്ത് കോണ്‍ഗ്രസ്കാരെ വളഞ്ഞുവച്ച് കൊടി തിരികെ കെട്ടിക്കുകയായിരുന്നു.
കൊടി കെട്ടിക്കുന്ന ദൃശ്യങ്ങള്‍ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്ന് സിപിഎം ആരോപിച്ചു.കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിക്ക് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


