
കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിനും കൈക്കും പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍.
പ്രതിപക്ഷ നേതാവിന്റെ നിർദേശം അനുസരിച്ചാണ് ആക്രമണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പകരത്തിന് പകരം ആലോചിക്കുന്നില്ല. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഹീനമായ രാഷ്ട്രീയമാണെന്നും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പില്‍ പ്രതികരിച്ചു. ചില സംഭവങ്ങള്‍ പർവതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമസമാധാനം തകർത്ത് കലാപം ഉണ്ടാക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. നടന്നത് രാഷ്ട്രീയ ആഭാസമാണ്.



