വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപിഴവ്: ഇനി എന്ത് നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം; യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളോട് പ്രതികരിച്ച് മന്ത്രി വീണ ജോർജ് 

Spread the love

പത്തനംതിട്ട: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. ചട്ടപ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി എടുത്തുവെന്നും ഇനി എന്ത് നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

video
play-sharp-fill

പത്തനംതിട്ടയിൽ നടന്ന പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. താൻ പൊലീസിന്റെ പ്രത്യേക സന്നാഹമില്ലാതെ സ്വന്തം കാറിൽ തന്നെ പോകുമെന്നും പ്രതിഷേധത്തിൽ ഭയന്ന് ഒളിക്കില്ലെന്നും വ്യക്തമാക്കി.

സാധാരണക്കാരാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതെന്നും സ്വകാര്യ ആശുപത്രികളിൽ ഉണ്ടായ വീഴ്ചകൾ ആരെങ്കിലും റിപ്പോർട്ട് ചെയ്യുമോയെന്നും മന്ത്രി ചോദിച്ചു. വണ്ടാനം സംഭവത്തിൽ ആദ്യം സസ്പെൻഷനും തുടർന്ന് നിയമനടപടികളും സ്വീകരിച്ചതായും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group