നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ; നിയമസഭയിൽ തെറ്റ് സമ്മതിച്ച് ആരോഗ്യമന്ത്രി, ഇത്തരം ചികിത്സാപ്പിഴവുകൾ യുഡിഎഫ് ഭരണകാലത്തും ഉണ്ടായിട്ടുണ്ടെന്ന് പരാമർശം
കോഴിക്കോട്: നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ നാലുവയസ്സുകാരിയാണ് ഡോക്ടർമാരുടെ അബദ്ധത്തിന് ഇരയായത്.
കുഞ്ഞിന്റെ കൈയുടെ ആറാം വിരല്‍ മാറ്റുന്നതിന് പകരമായി നാവിന് ടങ്ങ് ടൈ സര്‍ജറിയാണ് നടത്തിയത്. അത് തെറ്റാണ്. തെറ്റ് തൊറ്റായി തന്നെ കണ്ടുകൊണ്ട് സൂര്യന്‍ അസ്തമിക്കും മുമ്പ് തന്നെ നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ഇത്തരം ചികിത്സാപ്പിഴവുകൾ ഉണ്ടായിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പില്‍ അഞ്ചും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പന്ത്രണ്ടും മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം പിഴവുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അത് സര്‍ക്കാര്‍ എടുത്ത നടപടികള്‍ മൂലമാണ്. കയ്യില്‍ നിന്നും കാശെടുത്ത് രോഗിയെ വീട്ടിലെത്തിക്കുന്ന ഡോക്ടര്‍മാര്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലുണ്ട്. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടത്.