
സ്വന്തം ലേഖകൻ
പത്തനംതിട്ട: സിപിഎം ഏരിയ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിനെ രൂക്ഷ വിമര്‍ശനം.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തതായിരുന്നു ആദ്യ വിമര്‍ശനം. സമ്മേളനത്തില്‍ പങ്കെടുത്ത മിക്ക പ്രതിനിധികളും സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ മന്ത്രിയെ വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ അംഗങ്ങള്‍ ആവശ്യത്തിന് വിളിച്ചാല്‍ മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്ന് വിമര്‍ശിച്ചു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിച്ചാലും മന്ത്രി ഫോണ്‍ എടുക്കില്ലെന്നായിരുന്നു പരാതി.
ഇതുമൂലം ഇവരില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വലിയ അവമതിപ്പുണ്ടായെന്നും ആരോപണമുയര്‍ന്നു.
ഇത് പാര്‍ട്ടി വോട്ടുകള്‍ ചോരാനും ഇടയാക്കി. നിലവില്‍ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോര്‍ജ്