
മലപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന് ഷെറിന് അനുശോചനം അറിയിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും.
ആലിന് എന്ന കുഞ്ഞ് മാലാഖ നമുക്കിടയില്‍ ജീവിച്ചിരുന്നുവെന്നും ഇനിയും അനശ്വരമായി ജീവിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആലിന്റെ മാതാപിതാക്കള്‍ നന്മയുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ആലിൻ ഷെറിന് അനുശോചനമറിയിക്കാൻ വീണാ ജോർജും സുരേഷ് ഗോപിയും കുഞ്ഞിൻ്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയില്‍ എത്തിയിരുന്നു,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലിന് മോള് യാത്രയാകുന്നില്ലെന്നും അവയവദാനം ചെയ്തതിലൂടെ മറ്റുള്ളവരിലൂടെ ജീവന് നിലനിര്‍ത്തുകയാണെന്നും സുരേഷ് ഗോപിയും പറഞ്ഞു.
ദൈവത്തിന്റെ മടിയിലാണ് കുഞ്ഞിന് ഇടം. ഈ മുഹൂര്‍ത്തവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരച്ഛന് എന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കൂടിയാണ് എത്തിയത്.
ആലിൻ ഷെറിൻ വലിയ സന്ദേശമാണ് നല്‍കിയതെന്നും നമ്മുടെ ജീവിതത്തില്‍ ആലിന് നിത്യം വാഴുമെന്നും സുരേഷ് ഗോപി പറഞ്ഞു.



