play-sharp-fill
പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് വീണാ ജോര്‍ജ്; ‘അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല’

പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് വീണാ ജോര്‍ജ്; ‘അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല’

സ്വന്തംലേഖകൻ

കോട്ടയം : ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും ലോക്സഭ തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ലെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. വികസനവും ഒപ്പം നില്‍ക്കുന്നവരേയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുക. പ്രളയകാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞു. പ്രളയം മനുഷ്യനിര്‍മ്മിതമല്ല, അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് വീണ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. വനിതാ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് വനിതകളുടെ പിന്തുണയുണ്ട്. ആന്റോ ആന്റണിയും കെ. സുരേന്ദ്രനുമാണ് വീണയുടെ എതിരാളികള്‍.