‘അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം’; ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം;.. കോഴിക്കോട് സ്വദേശിയുടെ കമന്റിന് മറുപടി നൽകി മന്ത്രി വീണ ജോർജ്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നിരവധി പേരാണ് രംഗത്ത് വരുന്നത്.
സമൂഹികമാധ്യമങ്ങളിലൂടെ പലരും സന്നദ്ധത അറിയിക്കുന്നുണ്ട്.
മന്ത്രി വീണാ ജോർജിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇത്തരം അഭ്യർഥന കമന്റുകളായി വന്നിരുന്നു. ഇപ്പോൾ മന്ത്രി തന്നെ ഈ കമന്റുകൾക്ക് മറുപടിയായി എത്തിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിയുടെ പോസ്റ്റിന് താഴെ വന്ന കമന്റിന്റെ സക്രീൻഷോട്ട് പങ്കുവെച്ച് കുഞ്ഞുങ്ങളെ ദത്ത് എടുക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ചാണ് മന്ത്രി വിശദീകരിച്ച് നല്‍കിയത്.
അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ്. അങ്ങേക്കും വൈഫിനും സ്നേഹാദരവുകളെന്നും വീണ ജോര്‍ജ് കുറിച്ചു.
Third Eye News Live
0