
നടി ആക്രമിച്ച കേസിൽ ദിലീപിനെ പ്രതികൂലിക്കുന്നവർക്കൊപ്പം അനുകൂലിച്ചു കൊണ്ടുള്ള ചില പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നുണ്ട്. അതിലൊന്നാണ് നടി വീണാ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകള്‍. ഇരക്കൊപ്പം എന്ന് പറയുമ്പോഴും, തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ? എന്ന് പറഞ്ഞു കൊണ്ടാണ് വീണ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
“ഒരു മാറ്റവുമില്ലാതെ പറയട്ടെ… ഞാനും ഇരക്കൊപ്പമാണ് പീഡിപ്പിക്കപ്പെടുന്ന ഓരോ ഇരക്കൊപ്പവും… തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്ബോള്‍ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ?

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയം നേടിയ ദിവസം അല്ല, സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം. പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം. അയാള്‍ ഒരു നടൻ ആയതുകൊണ്ടല്ല , പ്രശസ്തനായതുകൊണ്ടുമല്ല, ഒരു മനുഷ്യനായി, തന്റെ സത്യം കേള്‍ക്കപ്പെട്ടതില്‍ ഞാനും സന്തോഷിക്കുന്നു, കാരണം അയാളും ഒരു ഇര ആണ്.
മോശമായ വാക്കുകളും, മാധ്യമ വിചാരണ വിധികളും, ആരോപണങ്ങളും അയാള്‍ കേട്ടു. ജീവിതത്തില്‍ ഇരുട്ടില്‍ നിന്നപ്പോഴും അയാള്‍ പുഞ്ചിരിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു. വീണ്ടും സിനിമകള്‍ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു
പരാജയങ്ങള്‍ വീണ്ടും വീണ്ടും സംഭവിക്കുമ്ബോഴും കരിയർ അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്ബോഴും അയാളും അതിജീവിച്ചു… നിയമത്തെ അങ്ങേയറ്റം ആദരിച്ചു… വിശ്വസിച്ചു… അത് വലിയ ധൈര്യം ആണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയല്‍ കൂടിയായിരുന്നു.
ഇന്ന് കോടതിക്ക അത് ബോധ്യമാകുമ്ബോള്‍ ഞാൻ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു. കാരണം, സത്യം ഉയർന്നാല്‍, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താൻ കഴിയില്ല.”



