കാസ്റ്റിംഗ് കൗച്ച് ആരോപണം: അസോസിയേറ്റ് ഡയറക്ടർക്കെതിരെ പരാതി നൽകി വേഫറെര്‍ ഫിലിംസ്

Spread the love

സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചെന്ന പരാതിയിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെര്‍ ഫിലിംസ്.

തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും വേഫെറര്‍ ഫിലിംസ് അറിയിച്ചു