play-sharp-fill
വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു ഉപയോഗം   3 പേർ എക്സൈസ് പിടിയിൽ

വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു ഉപയോഗം 3 പേർ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: വിളക്കുമാടം അംബേദ്കർ കോളനിയ്ക്കു സമീപം വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു് ഉപയോഗിച്ചു വന്നിരുന്ന സംഘത്തെ പാലാ എകു് സൈസു് റേഞ്ചു് ഇൻസ്പെക്ടർ കെ.ബി. ബിനുവും പാർട്ടിയും ചേർന്നു് അറസ്റ്റു ചെയ്തു.വീട്ടിൽ നിന്നു് 25 ഗ്രാം ഗഞ്ചാവും ഗഞ്ചാവു് വലിക്കുന്നതിനായി പ്രതികൾ നിർമ്മിച്ച ബാങ്ങു് എന്ന 2 ഉപകരണങ്ങളും ,ധാരാളം സിറിഞ്ചുകളും കണ്ടെടുത്തു. വിളക്കുമാടം കുന്നും പുറത്തു് വീട്ടിൽ കെവി ദേവദത്തൻ (25 വയസ്സ്) ചാത്തംകുളം കരയിൽ അമ്പഴത്തിനാൽ വീട്ടിൽ വിഷ്ണു (25 വയസ്സ്)എലിക്കുളം മുക ളെൽ വീട്ടിൽ അനിൽ (23 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു.ടി കോളനിയിലെ ഒരു വീട്ടിലേക്കു് വില കൂടിയ ബൈക്കുകളിൽ സമീപവാസികളല്ലാത്ത യുവാക്കൾ വന്നു പോകുന്നതായി ഒരാഴ്ച മുമ്പു് രഹസ്യവിവരം ലഭിച്ചിരുന്നു. അന്നു മുതൽ മഫ്തിയിൽ വീടു് നിരിഷണത്തിൽ ആയിരുന്നു. ടിയാൻമാരെ ചോദ്യം ചെയ്ത കോളനി നിവാസികളെ യുവാക്കളിൽ ചിലർ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയും ചെയ്തിരുന്നു.


വൈകുന്നേരം മുതൽ വിളക്കുമാടം ഭാഗത്തു് വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ച എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കൾ എത്തിയയുടൻ വൈകിട്ടു് 8 മണിയോടെ വീട് വളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവദത്തൻ ,വിഷ്ണു എന്നിവർ മുൻ എക്സൈസ് കേസ്സിലെ പ്രതികളാണ്.

വേദനസംഹാരികളായ ചില ഗുളികകൾപൊടിച്ച് വെള്ളത്തിൽ കലക്കിയ ശേഷം സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ട് ചെയ്യാറുണ്ടായിരുന്നതായി പ്രതികൾ പറഞ്ഞു. വീട്ടിൽ നിന്ന് കണ്ടെടുത്ത ഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പുകൾ പരിശോധിച്ചതിൽമയക്കുമരുന്നിന്റെ പരിധിയിൽ വരാത്ത ഗുളികകൾ ആണെന്ന് ബോധ്യമായി.

പൈക സ്വദേശിയുടെതാണ് വീട്. ടിയാന് ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു.

തമിഴ് നാട്ടിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്ന് ടിയാന്മാർ മൊഴിനൽകിയിട്ടുണ്ട്.ഈ വീട്ടിൽ വന്നു പോയിരുന്ന മറ്റുള്ളവരെ പറ്റി വിവരങ്ങൾ ശേഖരിച്ചു വരുന്നു.

പ്രിവന്റീവു് ഓഫീസർ ബാബു മാത്യൂ, സിവിൽ എക്സൈസു് ഓഫിസർമാരായ അഭിലാഷു്. സി. എ എബി ചെറിയാൻ, അഭിലാഷു് .എം.ജി ജക്സി ജോസഫു്, ഷിബു ജോസഫു്, നന്ദു എം.എൻ , സി.കണ്ണൻ,അമൽ ഷാ മാഹിൻ കുട്ടി ,വനിതാ സിവിൽ എക്സൈസ് ഓഫിസർ സജനി.ഒ.എൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു