തലസ്ഥാനത്ത് റോഡരികിൽ വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പൊലീസ് സേനയെ വെട്ടിലാക്കി തിരുവനന്തപുരത്ത് കരുമത്ത് റോഡരികിൽ വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായാറാഴ്ച രാവിലെ 9 മണിയോടെയാണ് റോഡരുകിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി. പൊലീസ് ഉപയോഗിക്കുന്ന 303 റൈഫിൾ വിഭാഗത്തിൽപ്പെടുന്ന തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ട ആണിതെന്നാണ് പൊലീസുകാരുടെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. നേമം പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുളത്തൂർപ്പുഴയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്.

 

ഇതുവരെ ഇത് എവിടെ നിന്ന് വന്നതാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിന് പിന്നാലെയാണ് തലസ്ഥാനത്ത് റോഡരുകിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയത്.