മരട് വെടിക്കെട്ടിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി: നിരോധിത വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്: സാമ്പിളുകൾ ജില്ലാ ഭരണകൂടം ശേഖരിക്കണം
സ്വന്തം ലേഖകൻ
കൊച്ചി: മരട് വെടിക്കെട്ടിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. നിരോധിത വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്. സാമ്പിളുകൾ ജില്ലാ ഭരണകൂടം ശേഖരിക്കണം. ഉപാധികൾ പാലിച്ചുകൊണ്ട് ഇരുവിഭാഗങ്ങൾക്കും ഇന്ന് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഫെബ്രുവരി 28നു കലക്ടർ അനുമതി നിഷേധിച്ചതിനെതിരെ മരടിലെയും പൂണിത്തുറയിലെയും എൻഎസ്എസ് കരയോഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ വെടിക്കെട്ടു നടത്തുന്ന സ്ഥലത്തു നിന്നു തുറസായ സ്ഥലം എത്രദൂരം വരെ ലഭ്യമാണെന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ ഫെബ്രുവരി 24, 27 തീയതികളിൽ നടത്തിയ ദൂരപരിശോധനയുടെ റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം കോടതി കളക്ടറോട് നിർദേശിച്ചിരുന്നു. ദൂരപരിധി വ്യവസ്ഥയുടെ കാര്യത്തിൽ ക്ഷേത്രപരിസരത്തു വേണ്ടത്ര പരിശോധന പോലും നടത്താതെയാണ് അധികൃതർ തീരുമാനമെടുത്തതെന്നും ജില്ലാ ഭരണകൂടം അപേക്ഷയെ സമീപിച്ചതു മുൻവിധിയോടെയാണെന്നും ഹർജിക്കാർ പരാതി.