പഠിക്കണമെന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി; കേരളത്തിലെ ജാതി സമൂഹത്തിൻ്റെ അവസാനത്തെ ഇരയാണ് നിതിൻ; നിതിൻ്റെ അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കിൽ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയില്ലെന്നാണ് അർഥം;വേടൻ

Spread the love

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊരുക്കിയ നിതിന്‍ കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാനത്തെ ഇരയെന്ന് റാപ്പര്‍ വേടന്‍.

video
play-sharp-fill

പഠിക്കണം എന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നുകളഞ്ഞത് കേരളത്തിലെ പൊതു ഇടങ്ങളിലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയാണെന്നും വേടന്‍ പറഞ്ഞു.

നിതിനും അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയിട്ടില്ല എന്നാണ് അതിന്റെ അര്‍ത്ഥം എന്നും വേടന്‍ വീഡിയോയിലൂടെ വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് വേടൻ്റെ പ്രതികരണം.
////

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group