
വൃക്കരോഗികളെ ചേർത്ത് പിടിക്കാൻ വേടൻ കണ്ണൂരിൽ എത്തുന്നു. പ്രശസ്ത റാപ് ഗായകരായ എംസി കൂപ്പർ, സ്റ്റിക് എന്നിവരോടൊപ്പം വേടന്റെ റാപ്-സംഗീത മാമാങ്കവും നടക്കും.ഓഗസ്റ്റ് 23-ന് പിലാത്തറ മേരി മാതാ സ്കൂള്‍ മൈതാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. റാപ്പർ വേടന്റെ കണ്ണൂരിലിലെ ആദ്യത്തെ മെഗാ ഷോ ആണിത്.
നേരത്തെ വേടൻ്റെ റാപ്പ് സംഗീതത്തെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. സംഘപരിവാർ നേതാക്കള്‍ വേടനെ വിമർശിച്ചു രംഗത്തുവന്നതോടെ സർക്കാരും ഇടതു നേതാക്കളും നിറഞ്ഞ പിൻതുണയാണ് നല്‍കിയത്. താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും എക്സൈസ് റെയ്ഡ് നടത്തി കഞ്ചാവ് പിടികൂടിയതോടെയാണ് വേടൻ കേരളത്തിൻ്റെ പൊതുമണ്ഡലത്തില്‍ വിവാദനായകനായത്. ഇതിനു പുറമേ വേടൻകഴുത്തില്‍ അണിഞ്ഞ പുലിപ്പല്ല് മാലയും പരാതിക്കിടയാക്കി.പിന്നീട് വേടന്റെ പാട്ടുകൾ യൂണിവേഴ്സിറ്റിയിൽ പാഠ്യ വിഷയം ആക്കിയതിലും നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റിയായി വേടൻ മാറിയിരിക്കുന്നു.