
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പർ വേടൻ.
പുതിയ പരാതി ആസൂത്രിത നീക്കമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം, മുൻകൂർ ജാമ്യാപേക്ഷ നല്‍കുമെന്നും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും യുവ ഡോക്ടറിന്റെ ആസൂത്രിത നീക്കത്തിന് തെളിവുകളുണ്ടെന്നും വേടൻ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളിലല്‍ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. വേടൻ തന്നെ അഞ്ച് തവണ പീഡിപ്പിച്ചെന്നും ലഹരി ഉപയോഗിച്ച ശേഷവും പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേടന് പലപ്പോഴായി 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഐപിസി 376 (2) (n) വകുപ്പനുസരിച്ചാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വേടൻ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്.