
റാപ്പർ വേടനെതിരെയുള്ള പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി ഡോക്ടർ. നിർബന്ധിപ്പിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുത്തിയിരുന്നത്.
എനിക്ക് സെക്സ് ചെയ്യാൻ താല്പര്യമില്ല പിന്നീട് എപ്പോഴെങ്കിലും ചെയ്താല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ നിന്റെ ശരീരം വെളിച്ചത്ത് കാണാൻ കൊള്ളില്ല എന്ന് ഓർത്തല്ലേ നീ അങ്ങനെ പറയുന്നതെന്ന് വേടൻ തിരിച്ച് ചോദിച്ചെന്ന് യുവതി പറഞ്ഞു. നിർബന്ധിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത്. സിന്തറ്റിക് ഡ്രഗ്സ് അടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. ഡ്രഗ്സ് ഉപയോഗിച്ച ശേഷമായിരുന്നു പീഡനം. കോഴിക്കോട് വെച്ച് ഒരു ദിവസം ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടപ്പോള്‍ അവാസനം ബ്ലീഡിങ് വരെയുണ്ടായി. രക്തമല്ലേ അത് കുഴപ്പമില്ല എന്നായിരുന്നു മറുപടി.
തൃശൂരിലെ മിക്ക കാടുകളിലും പോയി വേട്ടയാടല്‍ നടത്തുമായിരുന്നെന്ന് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പലപ്പോഴും തന്നോട് പറഞ്ഞിരുന്നു. എന്റെ കാർഡ് എടുത്ത് ഷോപ്പിങ്ങ് ചെയ്യും. ഫോണ്‍,ഫാൻ, കൂളർ എല്ലാം വാങ്ങികൊടുത്തിട്ടുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി

Whatsapp Group 1 | Whatsapp Group 2 |Telegram Group