
കൊച്ചി : വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. പരാതിയിൽ അന്വേഷണം നടത്താൻ തൃക്കാക്കര എസിപിക്ക് കമ്മീഷണർ നിർദേശം നൽകി.
തൃക്കാക്കര പോലീസ് വേടനെതിരെയുള്ള ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. “തുടർച്ചയായ പരാതികൾ വേടനെ നിശ്ശബ്ദനാക്കാനാണ്” എന്നായിരുന്നു കുടുംബത്തിന്റെ്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുകൂട്ടം ആളുകൾ വേടൻ്റെ രാഷ്ട്രീയത്തിൽ അസ്വസ്ഥരാണെന്ന് സഹോദരൻ ഹരിദാസ് പറഞ്ഞിരുന്നു. കുടുംബം ട്രോമയിലൂടെ കടന്നുപോകുകയാണ്. കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും ഹരിദാസ് പറഞ്ഞു.