വേടന്റെയും ഗൗരി ലക്ഷ്മിയുടെയും റാപ്പ് ഒഴിവാക്കിയത് സംഘപരിവാര്‍ അജൻഡ’: വിദഗ്ദ്ധ സമിതിയുടെ തീരുമാനത്തെ അപലപിച്ച്‌ മന്ത്രി വി. ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശയെ അപലപിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇത്തരത്തിലുള്ള നീക്കം എന്ന് മന്ത്രി പറഞ്ഞു.

ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങള്‍ നല്‍കിയ പരാതിയെ തുടർന്നാണ് ഗാനങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കാദമിക് കമ്മിറ്റികള്‍ ഇതിനകം തയ്യാറാക്കിയ ഒരു സിലബസില്‍ അഭിപ്രായങ്ങള്‍ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങള്‍ക്ക് ഗുണകരമാകില്ലെന്നും, റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നില്ലെന്നും മന്ത്രി പറഞ്ഞു. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുൻപ് വേടന്റെ പാട്ട് പാഠ്യപദ്ധയില്‍ ചേർത്തത് മലയാളം യുജി പഠനബോർഡായിരുന്നു. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ സിലബസില്‍ ഉള്‍ പ്പെടുത്തിയിരുന്നത്. ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ…’-യും താരതമ്യപഠനത്തിനായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിതെളിച്ചു.