
വെച്ചൂര്‍: പഞ്ചായത്തിലെ അച്ചിനകം, വലിയവെളിച്ചം,ഇട്ട്യേക്കാടന്‍കരി, അരികുപുറം തുടങ്ങിയ പാടശേഖരങ്ങള്‍ നെല്ല് വിളഞ്ഞ് കൊയ്യാന്‍ യന്ത്രം കാത്തിരിക്കുമ്ബോഴാണ് കഴിഞ്ഞ ദിവസത്തെ മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്‌തമാ
യ മഴ ഉണ്ടാകുന്നത്.
മഴ കാരണം വിളഞ്ഞ നെല്ല് നിലത്തടിയുകയും വെള്ളത്തില്‍ മുങ്ങുകയും ചെയ്‌തു.തുടര്‍ച്ചയായ വൈദ്യുതി തകരാര്‍ കാരണം പമ്പിങ് നടത്തി വെള്ളം വറ്റിക്കണമെങ്കില്‍ ദിവസങ്ങള്‍ കാത്തിരിക്കണം. ആയതിനാല്‍ അടിഞ്ഞ നെല്ല് പൂര്‍ണമായും നശിക്കുകയും ചെയ്യും.
ബാക്കി വരുന്ന നെല്ല് കൊയ്‌തെടുക്കണമെങ്കില്‍ ആവശ്യമായ കൊയ്‌ത്തു യന്ത്രം ഇല്ലാത്തതിനാല്‍ ദിവസങ്ങള്‍ നീണ്ടു പോയാല്‍ അതും നശിക്കും.അതുകൊണ്ട് കൊയ്യാനുള്ള പാടശേഖരങ്ങളും നെല്ല് കൊയ്‌തു തീരാനുള്ള പാടശേഖരങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്‌ഥര്‍ സന്ദര്‍ശിക്കുകയും കര്‍ഷകരുടെ നഷ്‌ടം വിലയിരുത്തുകയും

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിളവെടുപ്പ് എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള കൊയ്‌ത്തു യന്ത്രത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കേരള സംസ്‌ഥാന കര്‍ഷക സംഘടന ( കെ. എസ്. കെ എസ് ) സംസ്‌ഥാന കമ്മിറ്റി അംഗം സി. എസ്. രാജു ആവശ്യപ്പെട്ടു




