
വെച്ചൂരിൽ നെല്ല് സംഭരണം അനിശ്ചിതത്വത്തിൽ: മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് കർഷകരിൽ സമ്മർദം ചെലുത്തുന്നു: ചൊവാഴ്ച റോഡ് ഉപരോധമെന്ന് കർഷകർ.
വെച്ചൂർ : നെൽ കർഷകരുടെ കണ്ണിര് മാഞ്ഞില്ല. കിഴിവിന്റെ പേരിൽ മില്ലുകാർ കർഷകരിൽ സമ്മർദം തുടരുകയാണ്.
സ്വകാര്യ മില്ലുകാർ അമിതമായി താര ആവശ്യപ്പെട്ടതിനെ തുടർന്ന് വെച്ചൂരിൽ നെല്ല് സംഭരണം അനശ്ചിതത്വത്തിലായി. വെച്ചൂർ പോലീസ് ഔട്ട് പോസ്റ്റിന് കിഴക്കുഭാഗത്തുള്ള പാടശേഖരത്തിലാണ് കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തത്.
ക്വിൻ്റലിന് അഞ്ചുകിലോ കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞിട്ടും പതിര് കൂടുതലുണ്ടെന്ന് ആരോപിച്ച് നെല്ല് സംഭരിക്കാൻ വിസമ്മതിച്ച് മില്ലുകാർ വിലപേശൽ തുടരുകയാണ്. 168 ഏക്കർ വരുന്ന പാടശേഖരത്തിൽ 85കർഷരാണ് കൃഷിയിറക്കിയത്.. പാടശേഖരത്തിനു സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴ തുടങ്ങിയതോടെ നനഞ്ഞ് കിളിർക്കുമെന്ന ആശങ്കയിലാണ് കർഷകർ.
34പാടശേഖരങ്ങളിലായി 3500 ഏക്കറിൽ നെൽകൃഷി നടക്കുന്ന വെച്ചൂരിൽ അരങ്ങത്തു കരി, ഊരിക്കരി, തേവർ കരി,പുല്ലുകുഴിച്ചാൽ, പന്നയ്ക്കാത്തടം, ദേവസ്വം കരി, അച്ചിനകം, അരികു പുറം തുടങ്ങി 700 ഏക്കറിലാണ് പുഞ്ച കൃഷി ചെയ്തത്.
ഇതിൽ ചില പാടങ്ങൾ അടുത്ത ദിവസം കൊയ്യും. നെല്ല് സംഭരണത്തിൽ അനശ്ചിതത്വമുണ്ടായാൽ തങ്ങൾ ദുരിതത്തിലാകുമെന്ന് പന്നയ്ക്കാത്തടം പാടശേഖര സമിതി ഭാരവാഹി പി.കെ. ബൈജു പറഞ്ഞു. ഏക്കറിനു 35000 രൂപയോളം കൃഷി ചെലവ് വന്നെങ്കിലും 13 നും 15 ക്വിൻ്റലിനും മധ്യേയാണ് പലർക്കും വിളവ് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച റോഡ് ഉപരോധിക്കും.
നെല്ല് സംഭരിക്കുന്നതിന് വെച്ചൂർ മോഡേൺ റൈസ് മില്ലു വിമുഖത കാട്ടിയതിനാൽ നെല്ലു സംഭരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഉപരോധ സമരം നടത്തും.നെല്ലുമായി ചൊവ്വാഴ്ച രാവിലെ മോഡേൺ റൈസ് മില്ലിന് മുന്നിൽ ഉപരോധസമരം നടത്താനാണ് കർഷകരുടെ തീരുമാനം.
വെച്ചൂരിൽനെല്ല് നെല്ല് സംഭരണം നടക്കാത്തത് കർഷകർക്ക് അധിക ചെലവാണുണ്ടാക്കുന്നത്. മഴ പെയ്യുന്നതിനാൽ നെല്ല് ഉണക്കാനും മഴ നനയാതെ സംരക്ഷിക്കാനുമായി കർഷകർ പാടത്ത് തന്നെ കഴിയേണ്ട സ്ഥിതിയാണ്. ജില്ലാ ഭരണകൂടം അടിയന്തിരമായി പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ്
കെ. ആർ. ഷൈല കുമാർ ആവശ്യപ്പെട്ടു.