
വെച്ചൂർ അച്ചിനകം പള്ളിയിൽ തിരുനാളിന് കൊടിയേറി: തിരുനാൾ ദിനമായ മാർച്ച് 2ന് രാവിലെ 7 ന് ദിവ്യബലിക്ക് വികാരി ഫാ.ജയ്സൺ കൊളുത്തുവള്ളി കാർമ്മികനാകും.
വെച്ചൂർ :അച്ചിനകം പള്ളിയിൽ വിശുദ്ധ അന്ത്യോനിയോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് ഫാ.ഏലിയാസ് ചക്യത്ത് കൊടിയേറ്റി. ഫാ.ജയ്സൺ കൊളുത്തുവള്ളി, ഫാ.അബിൻ മങ്ങാരത്തുചിറ,കൈക്കാരന്മാരായ എം.വി.തോമസ്, വർഗീസ് പുത്തൻതറ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്.
ആരാധനാദിനമായ ഇന്ന് ഫാ.സുരേഷ് മൽപ്പാൻ്റെ കാർമ്മികത്വത്തിലുള്ള ദിവ്യബലിയെ തുടർന്ന് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ പൂർണദിന ആരാധന, വൈകിട്ട് 5ന് പൊതു ആരാധന എന്നിവക്ക് ഫാ.ഹോർമിസ് തോട്ടക്കര നേതൃത്വം നൽകും. ഫാ.വിമൽ കല്ലൂക്കാരൻ ദിവ്യകാരുണ്യ സന്ദേശം നൽകും. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വൈക്കം ഫൊറോനാ വികാരി ഫാ.ബർക്കുമാൻസ് കൊടയ്ക്കൽ കാർമ്മികനാകും.
വേസ്പര ദിനമായ മാർച്ച് 1ന് രാവിലെ 6.30 നുള്ള ദിവ്യബലിയെ തുടർന്ന് ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ്. 4.30 ന് തിരിവെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചു വയ്ക്കൽ, ദിവ്യബലി എന്നിവക്ക് ഫാ.അബിൻ മങ്ങാരത്തുചിറയും വേസ്പരയ്ക്ക് ഫാ.ജോയി പ്ലാക്കലും കാർമ്മികത്വം വഹിക്കും. ഫാ.ലിജോ കുറിയേടൻ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനാൾ ദിനമായ 2ന് രാവിലെ 7 ന് ദിവ്യബലിക്ക് വികാരി ഫാ.ജയ്സൺ കൊളുത്തുവള്ളി കാർമ്മികനാകും. വൈകിട്ട് 5 ന് തിരുനാൾ കുർബാനയ്ക്ക് ഫാ.സജി കണ്ണാപറമ്പൻ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.റോബിൻ ചിറ്റൂപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
മാർച്ച് 3 ന് രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലി തിരുക്കർമങ്ങളെ തുടർന്ന് കൊടിയിറക്കും.