വെച്ചൂർ ഗ്രാമപഞ്ചായത്തിൽ വികസനസദസ്സ് നടത്തി; സി.കെ. ആശ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് അംബികാമാർക്കറ്റിന് സമീപമുള്ള സെന്റ്. മേരീസ് പാരീഷ് ഹാളിൽ സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വെച്ചൂർ-കൈപ്പുഴമുട്ട് റോഡ് നിർമാണമടക്കമുള്ള വികസനം വൈക്കത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് എം.എൽ.എ. പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. ബീന അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ സി. മഹേഷും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ സെക്രട്ടറി പി. അജയകുമാറും അവതരിപ്പിച്ചു. തുടർന്ന് ഭാവി വികസന പ്രവർത്തനങ്ങളേക്കുറിച്ച് തുറന്നചർച്ചയും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്ളോക്ക് പഞ്ചായത്തംഗം വീണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത സോമൻ, മിനിമോൾ കോട്ടയ്ക്കൽ, ശാന്തിനി, എൻ. സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം.വി. റംല, സി.ഡി.എസ. ചെയർപേഴ്സൺ മിനി സരസൻ എന്നിവർ പങ്കെടുത്തു.