കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യം; വെച്ചൂര്‍ അരങ്ങത്തുകര പാടശേഖരത്തില്‍ നെല്ല് തടഞ്ഞിട്ട് വനിതാ തൊഴിലാളികള്‍; കര്‍ഷകര്‍ കൂട്ടമായിയെത്തി ചാക്കില്‍ നിറച്ചു ലോറിയില്‍ കയറ്റി
വെച്ചൂര്‍: വെച്ചൂര്‍ അരങ്ങത്തുകര പാടശേഖരത്തില്‍ വനിതാ തൊഴിലാളികള്‍ ചാക്കില്‍ വാരി നിറയ്ക്കാതെ തടഞ്ഞിട്ട നെല്ല് കര്‍ഷകര്‍ കൂട്ടമായിയെത്തി ചാക്കില്‍നിറച്ചു ലോറിയില്‍ കയറ്റി.
അരങ്ങത്തുകരി പാടശേഖര സെക്രട്ടറി എസ്.ഡി. ഷാജിയുടെ രണ്ടേക്കര്‍ കൃഷിയിടത്തിലെ 50 ക്വിന്‍റലോളം നെല്ലാണ് കര്‍ഷകര്‍ ഒന്നുചേര്‍ന്ന് വാരി ചാക്കില്‍ നിറച്ച് ലോറിയില്‍ കയറ്റിവിട്ടത്.
നെല്ലുവാരല്‍ യൂണിയൻ തൊഴിലാളികളാണെന്ന് അവകാശപ്പെട്ടെത്തിയ ഏതാനും സ്ത്രീകള്‍ നെല്ലുവാരി നിറയ്ക്കുന്നതിന് ക്വിന്‍റലിന് ഇപ്പോള്‍ നല്‍കുന്ന 30 രൂപ 40 രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നെല്ല് തടഞ്ഞിട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുദിവസമായി പാടത്തുകിടന്ന നെല്ല് പാടശേഖരത്തിലെ കര്‍ഷകര്‍ കൂട്ടമായെത്തി വാരിനിറച്ച് ലോറിയില്‍ കയറ്റി വിടുകയായിരുന്നു.
Third Eye News Live
0