വെച്ചൂർ പഞ്ചായത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ നാളെ അനാഛാദനം ചെയ്യും:

Spread the love

സ്വന്തം ലേഖകൻ

വൈക്കം: റിപ്പബ്ലിക്കിന്റെ ആഘോഷത്തിനപ്പുറം ഗാന്ധി പ്രതിമ അനാഛാദനം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് വെച്ചുരിലെ ജനങ്ങൾ .
രാഷ്ട്രപിതാവിൻ്റെ ദീപ്തസ്മരണ പുതു തലമുറയിലേക്ക് പകരാൻ മഹാത്മജിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ച് വെച്ചൂർ പഞ്ചായത്ത്. മഹാത്മജിയുടെ പൂർണകായ പ്രതിമ പഞ്ചായത്തിൽ സ്ഥാപിക്കണമെന്ന

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാറിൻ്റെ ആവശ്യം പരിഗണിച്ച് പ്രശസ്തശിൽപിയും വെച്ചൂർ സ്വദേശിയുമായ ഷോക്ക് വെച്ചൂരാണ് 22 ദിവസം കൊണ്ട് സിമൻ്റിൽ ഗാന്ധിജിയുടെ പൂർണകായ പ്രതിമതീർത്തത്. അഞ്ചേമുക്കാൽ അടി ഉയരമുള്ള ഗാന്ധി പ്രതിമയ്ക്ക് 160 കിലോ ഭാരമുണ്ട്. സിമൻ്റും കമ്പിയും നെറ്റും കോൺക്രീറ്റും ചേർത്ത് മെനഞ്ഞപ്രതിമ മെറ്റാലിക്സിൽവർഗ്രേ ചായം പൂശിയാണ് മോടിപിടിപ്പിച്ചത്. വെച്ചൂർ പഞ്ചായത്ത് അങ്കണത്തിൽ അവസാന മിനുക്കു പണികൾ നടത്തുന്ന ഗാന്ധി പ്രതിമ കാണാൻ നിരവധി പേരാണെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെച്ചൂർ റാണിമുക്ക് മീനപ്പള്ളിയിൽ ഷോക്ക് വെച്ചൂർ 13-ാം വയസിലാണ് ശിൽപ കലയിൽ ആകൃഷ്ടനാകുന്നത്. മാവേലിക്കര രാജാ രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചു വർഷംശിൽപകല അഭ്യസിച്ചു ഡിപ്ലോമ നേടി. 2014ൽ കോട്ടയം സി എം എസ് പ്രസ് സ്ഥാപകൻ ബെഞ്ചമിൻ ബെയ്ലി യുടെ ശിൽപം ഷോക്ക് വെച്ചൂർ തീർത്തതോടെ ഷോക്ക് ഏറെ ശ്രദ്ധേയനായി. 2018 ബേക്കർ സ്കൂൾ സ്ഥാപകൻ ദൊറോതംബേറുക്കുടെ പ്രതിമ അമേല സ്കൂൾ അങ്കണത്തിൽ തീർത്തു.ആലപ്പുഴ മണ്ണഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിൽ ഷോക്ക് തീർത്ത കുഞ്ഞിനെ അക്ഷരം എഴുതിക്കുന്ന മാതാവിൻ്റെ 20 അടി ഉയരമുള്ള ശിൽപം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഗാന്ധിജിയുടെ പ്രതിമതീർക്കണമെന്ന് ഷോക്ക് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. വെച്ചൂർ പഞ്ചായത്ത് ഈ ആവശ്യവുമായി സമീപിച്ചപ്പോൾ റിപ്പബ്ലിക് ദിനത്തിനു മുമ്പായി ഗാന്ധി പ്രതിമനാടിനു സമർപ്പിക്കാനായി ഊർജിതശ്രമം നടത്തുകയായിരുന്നു. നാളെ (26) ഉച്ചകഴിഞ്ഞ് 2.40ന് ഗാന്ധി പ്രതിമ അനാച്ഛാദനംറിട്ട. ഡിജിപി ഋഷിരാജ് സിംഗ് നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ പറഞ്ഞു.