വെച്ചൂർ അംബികാമാർക്കറ്റ് കാട്ടേഴത്ത് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായി.

Spread the love

വൈക്കം : വെച്ചൂർ അംബികാമാർക്കറ്റ് കാട്ടേഴത്ത് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായി.

രാവിലെ നടന്ന കലശപൂജകൾ ചൈതന്യ ആവാഹനം പ്രതിഷ്ഠ എന്നിവയ്ക്ക് ആമേട

ശ്രീധരൻതിരുമേനി, ഗോവിന്ദപുരം മഠം സുരേഷ്പോറ്റി,ബാബു പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സർപ്പ പ്രതിഷ്ഠ നടന്നു. പ്രതിഷ്ഠാദിനചടങ്ങുകളിൽ കുടുംബാംഗങ്ങൾ, ഭക്തരുമടക്കം നിരവധി പേർപങ്കെടുത്തു. കാട്ടേഴത്ത് കുടുംബക്ഷേത്രം ദേവസ്വം

പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ, സെക്രട്ടറി പീതാംബരൻ ട്രഷറർ ശുഭകുമാർ കുറുപ്പംകാട്ടിൽതുടങ്ങിയവർ നേതൃത്വം നൽകി.