വെച്ചൂരിൽ പുഞ്ച കൃഷി പ്രതിസന്ധിയിൽ; കാലാവസ്ഥാ വ്യതിയാനവും കൃഷി ചിലവ് വർധനവും കാരണങ്ങൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വെച്ചൂർ: വെച്ചൂർ മേഖലയിൽ പുഞ്ച കൃഷി പ്രതിസന്ധിയിൽ. കൃഷി ചെലവ് വർധനയും നെല്ല് വില കിട്ടാൻ വൈകുന്നതുമാണ് കൃഷി അവതാളത്തിലാകുമെന്ന ആശങ്കയുള്ളത്. കാലാവസ്ഥാ വ്യതിയാനവും മറ്റൊരു കാർണമാകുന്നു.

 

പുഞ്ച കൃഷിയിൽ നിന്നു കൂടുതൽ കർഷകർ പിൻമാറിയേക്കുമെന്നാണ് സൂചന. വെച്ചൂരിലെ ദേവസ്വംകരി , പന്നയ്ക്കാത്തടം, അരികുപുറം, അയ്യനാടൻ പുത്തൻകരി തുടങ്ങിയ പാടശേഖരങ്ങളാണ് പുഞ്ചകൃഷി ഉപേക്ഷിക്കാനുള്ള നീക്കം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ കൃഷിയുടെ നെൽ വില ലഭിക്കാത്ത കർഷകർ ഇനിയുമുണ്ടെന്ന് പാടശേഖര സമിതികൾ പറയുന്നു. നെല്ല് ഇപ്പോൾ കയറ്റി അയക്കുമ്പോഴും നെൽവില എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കൂടുതൽകർഷകർ കൃഷി ഉപേക്ഷിച്ചാൽ കൃഷിയുമായി ബന്ധപ്പെട്ട് വിവിധ തൊഴിലുകളിലേർപ്പെടുന്ന നൂറു കണക്കിനാളുകൾക്കും വലിയ തിരിച്ചടി നേരിടേണ്ടിവരും.