കോട്ടയം വെച്ചൂരിൽ ടിപ്പർലോറി ബൈക്കിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക് ; അപകടത്തിനിടയാക്കിയ ലോറി നിർത്താതെ പോയി

Spread the love

കോട്ടയം : വെച്ചൂരിൽ ടിപ്പർലോറി ബൈക്കിലിടിച്ച് അപകടം, ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. അപകടത്തിനിടയാക്കിയ ലോറി നിർത്താതെ പോയി.

വെച്ചൂർ സ്വദേശിയായ ചന്ദ്രൻ(55), ഭാര്യ ലതിക (50)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെച്ചൂർ അംബികാ മാർക്കറ്റിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വൈക്കം പോലീസ് സിസിടിവി കാമറകൾ പരിശോധിച്ച് അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താൻ നടപടി ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group