ശബരിമലയുവതി പ്രവേശന വിഷയത്തിൽ  സർക്കാർ എടുത്ത നിലപാടുകളെ  പിന്തുണച്ച്  വെള്ളാപ്പള്ളി നടേശൻ

ശബരിമലയുവതി പ്രവേശന വിഷയത്തിൽ സർക്കാർ എടുത്ത നിലപാടുകളെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്നലെ പറഞ്ഞത് ഇന്നു മാറ്റിപ്പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ഇന്നലെ സർക്കാരിനെ വിമർശിച്ച വെള്ളാപ്പള്ളി നടേശൻ ഇന്ന് സർക്കാരിനെ പിന്തുണച്ചും ശബരിമല കർമ്മസമിതിയെ തള്ളിപ്പറഞ്ഞും നയം മാറ്റി. ഇന്നലെ കോട്ടയത്ത് പറഞ്ഞത് ഇന്ന് കൊല്ലത്ത് തിരുത്തി്പ്പറഞ്ഞു വെള്ളാപ്പള്ളി നടേശൻ. തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നിൽ സവർണ്ണ ലോബി തന്നെ ആയിരുന്നുവെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ എടുത്ത നിലപാടുകളെ പിന്തുണച്ച വെള്ളാപ്പള്ളി നടേശൻ ബി ജെ പിക്കും കോൺഗ്രസിനും എൻ എസ് എസിനും എതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. അയ്യപ്പസംഗമത്തിന് പോകാതിരുന്ന തന്റെ നിലപാട് ശരിയായിരുന്നുവെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു.’ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ്’ ശബരിമല സമരത്തിന് പിന്നിൽ.

ദേവസ്വം ബോർഡുകളിലും തൊണ്ണൂറ്റഞ്ച് ശതമാനം ക്ഷേത്രങ്ങഴിലും സവർണ്ണാധിപത്യമാണ്. തമ്പ്രാക്കൻമാരെന്ന് സ്വയം കരുതുന്നവർ ആണ് സമരത്തിന് പിന്നിൽ. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് കേരള സർക്കാർ ചെയ്തത്. കോൺഗ്രസിനും ബിജെപിക്കും ശബരിമല വിഷയത്തിൽ നിലപാടില്ല. എന്നിരുന്നാലും ഈ പ്രചാരണത്തിൽ ബിജെപി നേട്ടമുണ്ടാക്കും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല, എന്നാൽ കോൺഗ്രസിന്റെ സർവനാശമാണ് സംഭവിക്കാൻ പോകുന്നത്. പൊതുജനം കഴുതയാണെന്ന് ആരും കരുതരുതെന്നും കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group