
സ്വന്തം ലേഖകൻ
വയനാട്: വാര്‍ത്താസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശനിയാഴ്ച രാവിലെ വയനാട് ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം.
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിനുനേരരെ ഉണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ വിദ്യാര്‍ഥികള്‍ തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സംഘര്‍ഷശേഷം ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുമരില്‍ ഗാന്ധിജിയുടെ ഫോട്ടോ ഉണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്.
ദേശാഭിമാനിയുടെയും കൈരളിയുടെയും പേര് എടുത്തുപറഞ്ഞ് അധിക്ഷേപിച്ചു. മര്യാദക്ക് ഇരുന്നോളണമെന്നും ഇല്ലെങ്കില്‍ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറക്കിവിടുമെന്നും പറഞ്ഞു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.
പിന്നീട് ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇറക്കിവിട്ടു.