video
play-sharp-fill

മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗണ്‍മാന്‍മാര്‍ സ്റ്റേഷനില്‍ ഹാജരാകുന്നില്ലെങ്കില്‍ ഈ നാട്ടിലെ ആര് നിയമം അനുസരിക്കും? ; വിമര്‍ശിച്ച്‌ വി ഡിസതീശൻ:

മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗണ്‍മാന്‍മാര്‍ സ്റ്റേഷനില്‍ ഹാജരാകുന്നില്ലെങ്കില്‍ ഈ നാട്ടിലെ ആര് നിയമം അനുസരിക്കും? ; വിമര്‍ശിച്ച്‌ വി ഡിസതീശൻ:

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗണ്‍മാന്‍മാര്‍ സ്റ്റേഷനില്‍ ഹാജരാകുന്നില്ലെങ്കില്‍ ഈ നാട്ടിലെ ആര് നിയമം അനുസരിക്കും? ; വിമര്‍ശിച്ച്‌ വി ഡിസതീശൻ.നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.:

ജീവന്‍ രക്ഷാപ്രവര്‍ത്തനം എന്ന വാക്ക് ഉപയോഗിച്ചതോടെ മുഖ്യമന്ത്രി വല്ലാതെ ചെറുതായി. പ്രതിഷേധക്കാരെ തല്ലിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു.മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്നവര്‍ ഈ നാട്ടിലെ നിയമം അനുസരിക്കുന്നില്ല. സ്റ്റേഷനില്‍ വിളിച്ചിട്ട് ഗണ്‍മാന്‍ പോകുന്നില്ല.ഗണ്‍മാന് തല്ലാന്‍ ആരാണ് അധികാരം നല്‍കിയത്? ഇനി ആരാണ് സ്റ്റേഷനില്‍ പോകുക?. രണ്ടാം തവണയും സമയമില്ലെന്ന് പറഞ്ഞ് ഹാജരായില്ല. ഇത് സ്റ്റാലിന്റെ റഷ്യയല്ല ഇത് ജനാധിപത്യ കേരളമ…
[5:41 am, 01/02/2024] [email protected]: ആരോപണത്തിന് എക്‌സാലോജിക് കമ്പനിക്ക് മറുപടിഎക്‌സാലോജിക് കമ്പനിക്ക് മറുപടി നല്‍കാന്‍ അവസരം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പറയുന്നത് ഒരു രേഖയും ഹാജരാക്കിയില്ലെന്നും കേസെടുക്കണമെന്നുമാണ്. അപ്പോള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അവാസ്തവമായിരുന്നുവെന്നും കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് രണ്ട് സ്റ്റ്യാറ്റ്യൂട്ടറി ബോഡികളുടെയും കണ്ടെത്തലെന്നും അദ്ദേഹം ആരോപിച്ചു.

എ.ഐ ക്യാമറയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും കെ ഫോണിലും ഞങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ കോടതിയിലേക്ക് പോകും. ഭരണത്തെ അനാഥമാക്കിയാണ് നവ കേരള സദസ് സംഘടിപ്പിച്ചത്.സര്‍ക്കാരിന്റെ പരിപാടിയാണെന്ന് പറഞ്ഞ് അവിടെ പോയി രാഷ്ട്രീയം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവകേരള സദസിന്റെ ഭാഗമായി കരുതല്‍ തടങ്കല്‍ തുടങ്ങിയത് മുതല്‍ ആണ് കരിങ്കോടി പ്രതിഷേധം തുടങ്ങിയത്. കരിനിയമമാണ് എന്ന് നിങ്ങള്‍ ഒരിക്കല്‍ പറഞ്ഞ കരുതല്‍ തടങ്കല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും നിങ്ങള്‍ തന്നെയാണ്.