‘എകെജി സെൻ്ററിൽ നിന്നുള്ള ഉപദേശം വേണ്ട, ഞങ്ങടെ കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം; ആലപ്പുഴയിൽ ആ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്? ആത്മപരിശോധന നടത്തുന്നത് നല്ലതാണ്’; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസിലെ അഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എകെജി സെൻ്ററിൽ നിന്നും നിർദേശവും മാർഗനിർദേശവും നൽകേണ്ടതില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിലെ അഭ്യന്തര വിഷയങ്ങളിൽ കെപിസിസി പ്രസിഡൻ്റ പറയുന്നതാണ് അന്തിമ നിലപാടെന്നും അതാണ് പാർട്ടി നിലപാടെന്നും അതിനൊപ്പമാണ് താനെന്നും വിഡി സതീശൻ പറഞ്ഞു.
എല്ലാ സംഘടനങ്ങൾക്കും ഒരു പൊതുച്ചട്ടക്കൂടുണ്ട് അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവർത്തിക്കാൻ. അതില്ലാതെ പോകുമ്പോൾ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും ഇപ്പോൾ കോൺഗ്രസിലുള്ളത് ഒരു പുതിയ രീതിയാണെന്നും സതീശൻ പറഞ്ഞു. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നതിൻ്റെ ആത്മവിശ്വാസം തങ്ങൾക്കെല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആത്മപരിശോധന നടത്തുന്നത് നല്ലതാണെന്നും ആലപ്പുഴയിൽ പാവം ജി സുധാകരനോട് എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സതീശൻ്റെ വാക്കുകൾ -.
സംഘടനാപരമായ കാര്യങ്ങൾ കെപിസിസി പ്രസിഡൻ്റ് പറയും. എല്ലാ സംഘടനങ്ങൾക്കും ഒരു പൊതുച്ചട്ടക്കൂടുണ്ട് അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവർത്തിക്കാൻ. അതില്ലാതെ പോകുമ്പോൾ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നത്.
സംഘടനാപരമായ കാര്യങ്ങളിൽ വളരെ വ്യക്തതയോടെ കെപിസിസി പ്രസിഡൻ്റ പറയും. നേതാക്കളെല്ലാം കൂടി ആലോചിച്ച കാര്യമാണ് അദ്ദേഹം പറയുന്നത്. ആ കാര്യങ്ങളേ ഞങ്ങൾ പറയൂ. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. അതൊരു പുതിയ രീതിയാണ്. അതിൻ്റെ ഒരു ആത്മവിശ്വാസം ഞങ്ങൾക്കെല്ലാമുണ്ട്. തുടർച്ചയായുണ്ടായ രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നും കേരളത്തിലെ യുഡിഎഫിനേയും കോൺഗ്രസിനേയും തിരികെ കൊണ്ടു വരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായൊരു പദ്ധതി ഞങ്ങൾക്കുണ്ട് ആ രീതിക്ക് കാര്യങ്ങൾ നടക്കും.
സിപിഎമ്മിൽ എന്താണ് നടക്കുന്നത്. എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഇപ്പോ ആലപ്പുഴയിൽ ആ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്. ഞങ്ങളുടെ അഭ്യന്തര കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം അതിന് എകെജി സെൻ്ററിൽ നിന്നുള്ള പ്രത്യേക ഉപദേശവും മാർഗനിർദേശവും ആവശ്യമില്ല.