
പ്രതിപക്ഷ എം എൽ എ മാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സസ്‌പെന്‍ഡ് ചെയ്ത ഞങ്ങളുടെ മൂന്ന് എംഎല്‍എമാരെയും കേരളം പൂമാലയിട്ട് സ്വീകരിക്കുംമെന്നും അയ്യപ്പന്റെ സ്വര്‍ണം കട്ട കൊള്ളസംഘത്തിനെതിരായ പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-
സസ്‌പെന്‍ഡ് ചെയ്ത ഞങ്ങളുടെ മൂന്ന് എംഎല്‍എമാരെയും കേരളം പൂമാലയിട്ട് സ്വീകരിക്കും. അയ്യപ്പന്റെ സ്വര്‍ണം കട്ട കൊള്ളസംഘത്തിനെതിരായ പോരാട്ടത്തിനുള്ള അംഗീകാരമാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പീക്കറും സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് ഇന്ന് സഭയില്‍ കണ്ടത്. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ബാനര്‍ പിടിച്ചെടുത്ത് വലിച്ചു കീറാന്‍ നിര്‍ദ്ദേശിച്ചത്. എല്‍.ഡി.എഫ് കൊള്ള സംഘത്തിന്റെ അക്രമത്തിനും അനീതിക്കും കവര്‍ച്ചയ്ക്കും എതിരായ ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഈ ശബ്ദം ഇല്ലാതാകില്ല, അത് കേരളം മുഴുവന്‍ അലയടിക്കും.