‘അയ്യപ്പന്റെ വിഗ്രഹം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല?; ഇവരെ പാർട്ടി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളി’: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറയണമെന്ന് സതീശൻ 

Spread the love

പറവൂർ: ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

video
play-sharp-fill

പറവൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) കോടതിയും ഈ നേതാക്കള്‍ക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ശബരിമല അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഈ നേതാക്കള്‍ക്കെതിരെയുണ്ട്. അയ്യപ്പന്റെ ദ്വാരപാലക ശില്പം കടത്തി ഒരു കോടീശ്വരന് വിറ്റുവെന്നും, അതിന് പകരമായി വ്യാജമായ ചെമ്പ് ശില്പം പ്രതിഷ്ഠിച്ചുവെന്നും ആരോപണമുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അതീവ കർശനമായ ഭാഷയിലാണ് ജാമ്യം നിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കുറ്റപത്രം സമർപ്പിക്കാത്ത സാങ്കേതിക കാരണത്താല്‍ മാത്രമാണ് ഇവർ പുറത്തിറങ്ങിയിരിക്കുന്നത്. ഇത്രയും വലിയ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് കോടതികള്‍ പോലും സംശയിക്കുന്ന വ്യക്തികളെ പാർട്ടി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.