മതവിദ്വേഷം മാത്രമാണ് ബിജെപി ലക്ഷ്യമിടുന്നത്; ‘ദി കേരള സ്റ്റോറി’ക്ക് പുരസ്കാരം നല്‍കിയത് അംഗീകരിക്കാനാകില്ല: വി ഡി സതീശൻ

Spread the love

‘ദി കേരള സ്റ്റോറി’ എന്ന സിനിമക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നല്‍കിയതിനെതിരെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമക്ക് പുരസ്കാരം നല്‍കിയതെന്നും അംഗീകരിക്കാനാകില്ലെന്നും സതീശൻ വ്യക്തമാക്കി.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബിജെപി സർക്കാർ ലക്ഷ്യമിടുന്നത് വിദ്വേഷ ക്യാമ്പയിൻ ആണ്. ക്രൈസ്തവവേട്ടക്ക് നേതൃത്വം നല്‍കുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്.മികച്ച സംവിധായകൻ വിഭാഗത്തിലാണ് ദ കേരള സ്റ്റോറിക്ക് പുരസ്കാരം നല്‍കിയത്. സുധീപ് തോ സെൻ വിദ്വേഷ സിനിമ സംവിധാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാല്‍ പടുത്ത സിനിമക്ക് പുരസ്കാരങ്ങള്‍ നല്‍കിയതിലൂടെ ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്ബര്യത്തെ ജൂറി അവഹേളിച്ചെന്ന് വി ഡി സതീശൻ പറഞ്ഞു.