സ്പോണ്‍സർമാർക്ക് ഭൂമി നല്‍കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ല; സർവ്വകക്ഷി യോഗത്തിലും പ്രതിപക്ഷം കാര്യം ആവശ്യപ്പെട്ടിട്ടില്ല; വയനാട്ടില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ വൈകുന്നത് സര്‍ക്കാര്‍ ഭൂമി നല്‍കാത്തത് കൊണ്ടാണെന്ന അവകാശവാദം നുണ

Spread the love

നിരന്തരം നുണ പറയുന്ന വിഡി സതീശൻ്റെ മറ്റൊരു നുണ കൂടി പൊളിഞ്ഞ് വീണിരിക്കുകയാണ്. വയനാട് ദുരന്തബാധിതർക്ക് സർക്കാർ കോണ്‍ഗ്രസ് നല്‍കാമെന്ന് പറഞ്ഞ് വീട് വൈകാൻ കാരണം സർക്കാർ ഭൂമി നല്‍കാത്തതു കൊണ്ടാണെന്നായിരുന്നു വിഡി സതീശൻ്റേയും കോണ്‍ഗ്രസിൻ്റേയും അവകാശ വാദം. എന്നാല്‍ ഇത് നുണയാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കന്നത്.

video
play-sharp-fill

സ്പോണ്‍സർമാർക്ക് ഭൂമി നല്‍കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. സർവ്വകക്ഷി യോഗത്തിലും പ്രതിപക്ഷം കാര്യം ആവശ്യപ്പെട്ടിട്ടില്ല. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന്റെ നിർദ്ദേശങ്ങള്‍ ആണ് അന്ന് ഉയർന്നത്. അത് അംഗീകരിക്കുകയായിരുന്നു യോഗത്തില്‍ പ്രതിപക്ഷം.

യോഗത്തില്‍ സതീശനും ടി സിദ്ദിക്കും പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് പ്രതിപക്ഷം നുണ പ്രചരിപ്പിച്ചത്. വാഗ്ദാനം പൊളിഞ്ഞതോടെ കളവ് പ്രചരിപ്പിക്കുകയായിരുന്നു. അതിനിടെ പണി തുടങ്ങി എന്ന തരത്തിലും വിഡി സതീശൻ നുണ പ്രചരിപ്പിച്ചിരുന്നു. വീട് നിർമിക്കാൻ കോണ്‍ഗ്രസ് മേപ്പാടി പഞ്ചായത്തില്‍ ഇതുവരെ പ്ലാൻ പോലും സമർപ്പിച്ചിട്ടില്ല. അതോടെ മറ്റൊരു കള്ളവും പൊളഇഞ്ഞു വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group